തേവലക്കര :  വിവിധ രാഷ്ട്രീയപാർട്ടികളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ എൻ. വിജയൻപിള്ള ചരമ ദിനാചരണം ഇന്ന് നടക്കും. രാവിലെ 8ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, 9മണിക്ക് വട്ടത്തറ എൻ. വിജയൻ പിള്ള ഗ്രന്ഥശാലആൻഡ് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
10 മണിക്ക് ചവറ എം.എസ്.എൻ.ഐ.എം. ടി യുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.ബി. ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിജയൻ പിള്ള ഫൗണ്ടേഷൻ നൽകുന്ന മികച്ച വ്യവസായിക്കുള്ള പുരസ്കാരം ചടങ്ങിൽ നൽകും.നാളെ കേരള കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിൽ വച്ച് അനുസ്മരണ സമ്മേളനവും അന്നദാനവും നടത്തും. സി.പി.എം ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.വിജയൻ പിള്ള അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് ചവറ ബസ് സ്റ്റാൻഡിൽ നടക്കും. 
പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എസ് . സുദേവൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ , സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ, ഡോ.സുജിത്ത് വിജയൻ പിള്ള എം .എൽ .എ തുടങ്ങിയവർ പങ്കെടുക്കും.