 
കൊല്ലം : ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ കലാലയ യൂണിയന്റെയും ആർട്സ് ക്ലബിന്റെയും ഉദ്ഘാടനം കവിയും ഗാനരചയിതാവും പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ അദ്ധ്യക്ഷനുമായ രാജീവ് ആലുങ്കൽ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, ട്രഷറർ പ്രൊഫ.ജി.സുരേഷ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗം എസ്.കെ. യശോധരൻ, സ്റ്റാഫ് അഡ് വൈസർ പ്രൊഫ.എസ്.സീത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അനുലക്ഷ്മി രവി നന്ദിയും പറഞ്ഞു. തുടർന്ന് കലാമത്സരങ്ങൾ നടന്നു.