a
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊട്ടാരക്കര മേഖല ജനകീയ വിദ്യാഭ്യാസ കാമ്പയിൻ ഏകലോകം ഏകാരോഗ്യം ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ കരീപ്ര പഞ്ചായത്ത് ആരോഗ്യ കാര്യ കമ്മിറ്റി ചെയർപേഴ്സൺ എസ്. എസ്.സുവിധ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊട്ടാരക്കര മേഖല ജനകീയ വിദ്യാഭ്യാസ കാമ്പയിൻ ഏകലോകം ഏകാരോഗ്യം ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ നടന്നു. വായനശാല പ്രസിഡന്റ് ആർ. സോമന്റെ അദ്ധ്യക്ഷതയിൽ വായനശാലയിൽ വച്ച് നടന്ന പരിപാടി കരീപ്ര പഞ്ചായത്ത് ആരോഗ്യ കാര്യ കമ്മിറ്റി ചെയർ പേഴ്സൺ എസ്. എസ്.സുവിധ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് മേഖല സെക്രട്ടറി കെ.ശശികുമാർ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി ആർ.ബാബു, ജി.ആർ.അഭിലാഷ്, ലൈബ്രറി നേതൃത്വസമിതി കൺവീനർ എസ്.അശോകൻ,ആർ.പ്രഭാകരൻപിള്ള, ബി.രാജശേഖരൻ പിള്ള, മാനസ് തുടങ്ങിയവർ സംസാരിച്ചു.