കൊല്ലം: അവശ്യവസ്തുക്കൾ വിതരണം ചെയ്തിരുന്ന പരമ്പരാഗത വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഓൺലൈൻ കുത്തക വ്യാപാരികളെ മറ്റ് സംഘടനകളുമായി ചേർന്ന് ശക്തമായി നേരിടുമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബുർ റഹ്മാൻ പറഞ്ഞു. സൗത്ത് സോൺ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസോ. സൗത്ത് സോൺ ചെയർമാൻ ബി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. സുനിൽ മാത്യു (പത്തനംതിട്ട,​ വൈസ് ചെയർമാൻ)​,​ കൃഷ്ണകുമാർ (തിരുവനന്തപുരം), ബിജു ശിവദാസ് (കൊല്ലം), സാം ഡാനിയൽ (ആലപ്പുഴ) എന്നിവരെ സോണൽ കൺവീനർമാരായും, തങ്കച്ചൻ (ആലപ്പുഴ),​ കണ്ണൻ (തിരുവനന്തപുരം) എന്നിവരെ ഉപദേശകരായും തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് മാർത്താണ്ഡൻ, ബാലഗോപാല മേനോൻ, എ. നിസാം, ടി.ടി.അഹമ്മദ്, ഇ. നാസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.