പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നിൽ അ​ന്തർ​ദേ​ശീ​യ വ​നി​താ ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ 10 ന് സം​സ്ഥാ​ന വ​നി​താ ക​മ്മിഷൻ അം​ഗം ഡോ. ഷാ​ഹി​ദാ ക​മാൽ ഉ​ദ്​ഘാ​ട​നം നിർ​വ​ഹി​ക്കും. ച​ട​ങ്ങിൽ ജീ​വ​കാ​രു​ണ്യം, ആ​തു​ര​ശു​ശ്രൂ​ഷ, ക​ലാ​സാം​സ്​കാ​രി​ക സാ​മൂ​ഹി​ക സേ​വ​നം, അ​ദ്ധ്യാ​പ​നം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളാ​യ വ​നി​ത​കൾ​ക്ക് ആ​ദ​രം നൽ​കും. പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എ​സ്. ആ​ന​ന്ദ​വ​ല്ലി അ​ദ്ധ്യക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങിൽ സം​സ്ഥാ​ന ഓർ​ഫ​നേ​ജ് കൺ​ട്രോൾ ബോർ​ഡ് മെ​മ്പ​റും ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. പു​ന​ലൂർ സോ​മ​രാ​ജൻ ആ​മു​ഖം നൽ​കും. ച​ട​ങ്ങിൽ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വർ​ത്ത​ക റാ​ണി മോ​ഹൻ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​കും. ഗാ​ന്ധി​ഭ​വൻ വൈ​സ് ചെ​യർ​മാൻ പി .എ​സ് .അ​മൽ​രാ​ജ് സ്വാ​ഗ​തം പറയും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ത രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ ഷാ​ന​വാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി. വി​ജ​യ, മുൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഫാ​ത്തി​മ​ഖാൻ എ​ന്നി​വർ ച​ട​ങ്ങിൽപങ്കെടുക്കും. ഗാ​ന്ധി​ഭ​വൻ ഷെൽ​ട്ടർ​ഹോം കൗൺ​സി​ലർ സ്‌​നേ​ഹ മേ​രി ബി​നു ന​ന്ദി പ​റ​യും.