അഞ്ചൽ: അഞ്ചൽ ആ‌‌ർ.ഒ. ജംഗ്ഷനിലും മാർക്കറ്റ് ജംഗ്ഷനിലും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കാൻ അടിയന്തര നടപടിവേണമെന്ന് സി.പി.ഐ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അംബിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ലിജു ജമാൽ, എൽ.സി സെക്രട്ടറി സി. ഹരി, മറ്റ് ഭാരവാഹികളായ എൻ.മംഗളാനന്ദൻ, ലത്തീഫ്, ഗിരിജ മുരളി, സുനിതകുമാരി, അനന്ദു, സജി തുടങ്ങിയവർ സംസാരിച്ചു. ആർ. അശോകനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.