photo
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആയൂരിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 6-ാം ജില്ലാ സമ്മേളനം ആയൂർ ആരാധനാ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ വിദേശ സ്വകാര്യ പങ്കാളിത്ത നിലപാട് തിരുത്താൻ സി.പി.എം തയ്യാറാകണമെന്ന് വിഷ്ണുനാഥ് പറ‌ഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ജയ, വട്ടപ്പാറ അനിൽ, പി.ഒ. പാപ്പച്ചൻ, വി. ജയചന്ദ്രൻപിളള, പരവൂർ സജീവ്, ടി.എ. സുരേഷ്കുമാർ, പി.ബി. വേണുഗോപാൽ, കടയിൽ ബാബു, ജഗദീശ് ബൈജു തുടങ്ങിയവർ സംസാരിച്ചു.