 
കൊല്ലം : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കിയാൽ ആയിരക്കണക്കിന് ആളുകൾ തെരുവിൽ അലയേണ്ടി വരുമെന്ന് അഡ്വ.എ.ജയശങ്കർ അഭിപ്രായപ്പെട്ടു. ആർ.വൈ.എഫ് കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ റെയിൽ വിനാശകരമായ വികസനം എന്ന വിഷയത്തിൽ കണ്ണനല്ലൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് വേണ്ടി തുരന്നെടുക്കേണ്ട മലനിരകളും വെട്ടിമാറ്റേണ്ട മരങ്ങളും കുഴിച്ചെടുക്കേണ്ട ഭൂമിയും നിരവധിയാണ്. ഈ പാരിസ്ഥിതിക ആഘാതം മറച്ച് വച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കുമാർ മോഡറേറ്ററായിരുന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘടാനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ, ശ്രീജിത്ത് സുധാകർ, ടി.സി.വിജയൻ, അഡ്വ.ജെ.മധു, ജി.വേണുഗോപാൽ, ഫിറോഷസമദ്, എ.നൗഷാദ് എന്നിവർ സംസാരിച്ചു.