കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് പാക്കേജ് പ്രഖ്യാപിക്കുക, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്‌ അപാകത പരിഹരിക്കുക, കൂലി പുതുക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് കേരളാ കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ജെ.ഉദയഭാനു എന്നിവർ സംസാരിക്കും. മാർച്ചും ധർണയും വിജയിപ്പിക്കുന്നതിന് തൊഴിലാളികൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് കേന്ദ്ര കൗൺസിൽ പ്രസിഡന്റ്‌ ജി.ബാബുവും ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലുവും അഭ്യർത്ഥിച്ചു.