 
ചവറ : വിജയൻപിളള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചവറ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിജയികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം ആരംഭിച്ചു. വള്ളിക്കീഴ് ഗവ. ഹയർസെക്കൻഡറി സ്‌കൂ
ളിൽ നടന്ന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് അജിത്ത് കുരീപ്പുഴ അദ്ധ്യക്ഷത വഹിച്ചു കോർപ്പറേഷൻ കൗൺസിലർമാരായ രാജു നീലകണ്ഠൻ, പുഷ്പാംഗദൻ, പ്രിൻസിപ്പൽ ടി. സുനു, ഹെഡ്മാസ്റ്റർ റസിയ ബീഗം, ശ്രീ. ലതീശൻ (പി.ടി.എ അംഗം) തുടങ്ങിയവർ പങ്കെടുത്തു. നൂറ് ശതമാനം വിജയം നേടിയ വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസ്, ഹോളിഫാമിലി കോൺവെന്റ് ഇ.എം.എച്ച്.എസ് എന്നീ സ്കൂളുകളെയും ഫുൾ എപ്ലസ് വാങ്ങിയ 126 കുട്ടികൾക്കും പുരസ്കാരം നൽകി. ഗവ.എച്ച്.എസ്.എസ് വള്ളിക്കീഴ്  72 (എസ്.എസ്.എൽ.സി), 23 (പ്ലസ്ടു), സെന്റ് ജോസഫ് എച്ച്.എസ്, ശക്തികുളങ്ങര  7, ഹോളിഫാമിലി കോൺവെന്റ് ഇ.എം.എച്ച്.എസ്, കാവനാട്  24.