asanthosh-

കൊല്ലം: ഒപ്പംവരാൻ വിസമ്മതിച്ച ഭാര്യയെയും ഭാര്യാമാതാവിനെയും മർദ്ദിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്​റ്റ് ചെയ്തു. തൃക്കടവൂർ മതിലിൽ പുന്തല വീട്ടിൽ സന്തോഷ് ബാബുവിനെയാണ് (36) അറസ്റ്റ് ചെയ്‍തത്. 6ന് രാത്രി 10ന് ഭാര്യയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി.ദേവരാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനീഷ്, പ്രദീപ്, എ.എസ്‌.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലത എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.