intuc
യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശം ഉയർത്തി ഐ. എൻ. ടി.യു. സി ഓച്ചിറ മാർക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദീപം തെളിയിച്ച് പ്രാർത്ഥന

ഓച്ചിറ: യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശം ഉയർത്തി ഐ. എൻ. ടി.യു. സി ഓച്ചിറ മാർക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചു. യൂണിറ്റ് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് സഫാസ്, അഷറഫ് മാമൂട്ടിൽ, അൻസാർ മലബാർ, കാസിംപിള്ള തുടങ്ങിയവർ സംസാരിച്ചു.