p
സൗന്ദര്യ മൽസരത്തിൽ മിസ്സ് ബി ജെ എം2022 ആയി ബി.എ ഇംഗ്ലീഷിലെ അനഘ കെ.ആറിനെ തിരഞ്ഞെടുത്തു.. കെ ആരതി, ശ്രീലക്ഷമി എം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു

ചവറ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ചവറ ബി.ജെ.എം ഗവ.കോളേജിൽ മിസ് ബി.ജെ.എം മത്സരം സംഘടിപ്പിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്കീമാണ്, നല്ലൊരു നാളേയ്ക്കായ് സുസ്ഥിര ലിംഗ സമത്വം ഇന്നേ - എന്ന വിഷയത്തിൽ മത്സരം സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളിൽ നിന്ന് 24 മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങൾ പ്രിൻസിപ്പൽ ഡോ.കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു. വിമൻസ് സെൽ കൺവീനർ ഡോ.ആർ.എൽ. രശ്മി,

അവന്തിക , ഷാദിയ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർമാരായ

ഡോ. ജി.ഗോപകുമാർ , ഡോ.ആർ. മിനിത ,

ലീഡർമാരായ എൻ.തൻസി , അപർണ , രേവതി, പ്രസീത, ഫാത്തിമ, ശബരി, അനന്ദു എന്നിവർ നേത്യത്വം നൽകി. മിസ് ബി .ജെ. എം 2022 ആയി ബി.എ ഇംഗ്ലീഷിലെ കെ.ആർ.അനഘയെ തിരഞ്ഞെടുത്തു.കെ ആരതി, എം ശ്രീലക്ഷമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.