photo
Photo

കുന്നത്തൂർ : താലൂക്കിൽ വർഷങ്ങൾക്ക് മുൻപ് നിറുത്തലാക്കിയ സിവിൽ സപ്ളൈ ഓഫീസും (എൻ.എഫ്.എസ് .എ ) ഗോഡൗണും ഉടൻ പുന:സ്ഥാപിച്ച് റേഷൻ വിതരണം സുഗമമാക്കണമെന്നും റേഷൻ വ്യാപാരികളുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും കെ. എസ്. ആർ .ആർ .ഡി .എ കുന്നത്തുർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം കോവുർ കുഞ്ഞുമോൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. എൻ.ആർ. കുറുപ്പ് അദ്ധ്യക്ഷനായി. കെ.എസ്.ആർ.ആർ.ഡി .എ സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം , ശശിധരൻ, ബുല്ലമിൻ , കെ. പ്രമോദ്, ജയശീലൻ, മജീദ് റാവുത്തർ, ബഷീർ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മുതിർന്ന വ്യാപാരികളെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ആദരിച്ചു. പുതിയ ഭാരവാഹികളായി

എൻ .ആർ. കുറുപ്പ് പ്രസിഡന്റ് , രാമചന്ദ്രൻ പിള്ള (വർക്കിംഗ് പ്രസിഡന്റ് ),ജോയി, ചന്ദ്രശേഖരപിള്ള ( വൈസ് പ്രസിഡന്റുമാർ), ബഷീർ റാവുത്തർ (ജനറൽ സെക്രട്ടറി) , വിശ്വനാഥൻ, ജയപ്രസാദ്, ശാന്തകുമാർ , സുരേന്ദ്രൻ പിള്ള (സെക്രട്ടറിമാർ) സോമൻപിള്ള( ട്രഷറർ), കുറ്റിയിൽ ശ്യാം (സംസ്ഥാന കമ്മിറ്റി അംഗം), റിയാസ് പറമ്പിൽ (മീഡിയ കൺവിനർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.