aloysius-72

അഞ്ചാലുംമൂട്: മകന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പിതാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃക്കടവൂർ കുരീപ്പുഴ ജോബിൻ ഭവനിൽ അലോഷ്യസാണ് (72) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ കുരീപ്പുഴയിലെ വീട്ടിലായിരുന്നു സംഭവം. പെട്രോളൊഴിച്ച് കത്തിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അലോഷ്യസിന്റെ മകൻ അഗസ്റ്റിൻ കഴിഞ്ഞവർഷം മാർച്ച് 11ന് ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പള്ളിയിൽ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നു. ചരമദിനത്തിൽ നടത്തേണ്ട ചടങ്ങ് ഏഴിന് നടത്താൻ തീരുമാനിച്ചതിൽ അലോഷ്യസിന് എതിർപ്പുണ്ടായിരുന്നതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. ഈ വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.