madhu-k-48

അയത്തിൽ: അപ്സര ജംഗ്ഷൻ സുരഭി നഗർ - 61 ആവണിയിൽ കെ. മധു (48) നിര്യാതനായി. സി.പി.എം അപ്സര ബ്രാഞ്ച് മുൻ സെക്രട്ടറിയും പാർട്ടി മെമ്പറുമാണ്. സുരഭി നഗർ റസിഡന്റ്സ് അസോസിയേഷൻ മുൻ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശ്രീജ. മക്കൾ: ആവണി, ആദിത്യൻ.