ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ ബോധി 2022 ദേശീയ സെമിനാർ കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബി.ബീന അദ്ധ്യക്ഷത വഹിച്ചു. സി.എസ്. ലക്ഷ്മീ ദേവി , ഡോ. വി.ജയശ്രി, ഡോ. ടി. മധു, ഡോ. എസ്.ജയന്തി , ആർ.ശ്രീജ , ഡോ. എസ്.സുശാന്ത് എന്നിവർ സംസാരിച്ചു. 11 വരെ നടക്കുന്ന സെമിനാറിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും ഭാഷാ മാനവിക വിഷയങ്ങളിലുമായി പ്രബന്ധാവതരണങ്ങൾ നടക്കും. 11 ന് ഉച്ചയ്ക്ക് 2 മണിക്ക് സമാപന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.