പത്തനാപുരം: ഗാന്ധിഭവനിലെ വനിതാ ദിനാചരണം വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു.
ജീവന് വെല്ലുവിളി നേരിട്ടവർക്ക് അവയവദാനം ചെയ്ത സുമ തോമസ് തരകൻ, മിനി അലക്‌സാണ്ടർ, മെർലിൻ റീന, സുനിത രാജീവ്, ബീനാകുമാരി ഹർഷകുമാർ എന്നിവരെയും ജീവകാരുണ്യം, ആതുരശുശ്രൂഷ, കലാ-സാംസ്‌കാരികം, സാമൂഹിക സേവനം, അദ്ധ്യാപനം തുടങ്ങിയ മേഖലകളിലെ പ്രതിഭകളായ ഡോ. ദീപ്തി പ്രേം, ഡോ. എസ്. സബിത, സുശീല വിശ്വരൂപൻ, റാണി നൗഷാദ്, രഞ്ജു ടിൻസൺ, സിനി ബാബു ജോർജ്ജ്, ജോസ്ഫിൻ ജോർജ് വലിയവീട്, ഇമ്‌ന ജോർജ്, ശ്രീദേവി അനിൽ നായർ, ഗ്ലോറിയ ജയ് സന്തോഷ്, റീം ബിജു എന്നിവരെയും ആദരിച്ചു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷയായ ചടങ്ങിൽ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ വനിതാദിന സന്ദേശം നൽകി. സാമൂഹികപ്രവർത്തക റാണി മോഹൻദാസ് മുഖ്യാതിഥിയായി.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജാ ഷാനവാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമഖാൻ, ഗാന്ധിഭവൻ ഷെൽട്ടർഹോം കൗൺസിലർ സ്നേഹ മേരി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.