bjp
ബി.ജെ.പി പട്ടിക ജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളുമ്പി മുത്തശ്ശിയെ ആദരിച്ചപ്പോൾ

പത്തനാപുരം: വനിതാ ദിനത്തിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിതാ വോട്ടറായ പത്തനാപുരം മണ്ഡലത്തിലെ പിറവന്തൂർ പഞ്ചായത്തിലെ തച്ചക്കുളത്തെ 108 വയസുള്ള വെളുമ്പി മുത്തശ്ശിയെ ആദരിച്ചു. ബി.ജെ.പി പട്ടിക ജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയാണ് ആദരവ് സംഘടിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മുത്തശ്ശി പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് കാണുവാൻ എത്തുന്നവരുടെ മുന്നിലെത്തുന്നത്.ബി.ജെ.പി പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി .ബബുൽ ദേവ് ജില്ലാ കമ്മിറ്റിക്കു വേണ്ടി മുത്തശ്ശിയെ ഷാൾ അണിയിച്ച് ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂർ സതീഷ് മുത്തശ്ശിക്ക് സെറ്റുംമുണ്ടും നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ചേകം രഞ്ജിത്, വൈസ് പ്രസിഡന്റ് വി.ഹരി , പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി അജേഷ്, ബി.ജെ.പി നേതാക്കളായ കൃഷ്ണകുമാർ, അജയൻ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.