 
കൊല്ലം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച ശങ്കേഴ്സ് ആശുപത്രിയിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സെക്രട്ടറി ഇൻ ചാർജ്ജ് എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി. സുന്ദരൻ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം, ഡോക്ടർമാരായ കെ.ആർ. തങ്കമണി, സി.കെ. സ്വർണ്ണമ്മ, ബി.എൽ. ബ്രഹ്മലക്ഷ്മി, മീന അശോകൻ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ സൂപ്രണ്ട് കെ.എൻ. ശ്യാംപ്രസാദ് നന്ദി പറഞ്ഞു. തുടർന്ന് ഗൈനക്കോളജി, സർജറി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ലാബ് ടെസ്റ്റ്, മരുന്ന് അടക്കമുള്ള എല്ലാ സേവനങ്ങളും സൗജന്യമായിരുന്നു. തുടർചികിത്സ ആവശ്യമുള്ളവർക്ക് ആകർഷകമായ ഇളവുകൾ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.