gggg
കെ .പി കരുണാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചിതറയിൽ നടന്ന തൊഴിൽ പരിശീലനപരിപാടി മന്ത്രി ജെ .ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു


കടയ്ക്കൽ : ചിതറ കെ. പി. കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന വിവിധ തൊഴിൽ പരിശീലന പരിപാടികളുടെ ഭാഗമായി എസ്.സി വിഭാഗത്തിലുള്ളവർക്ക് മാത്രമായി സൗജന്യ ആഭരണ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. .

കിഴക്കുംഭാഗം ഐറിസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തൊഴിൽ പരിശീലനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ദേശീയ തൊഴിലാളി വിദ്യാഭ്യാസ ബോർഡ് റീജിയണൽ ഡയറക്ടർ. സി. സുമേഷ്, ഗ്രാമീൺ ശ്രമിക് മിത്രമാരായ ജയശ്രീ പനയഞ്ചേരി, കെ. രവീന്ദ്രനാഥൻ നായർ, പരിശീലക എസ്. വിനീതാ ലക്ഷ്മി , ഡി. ദിലീപ്, മടത്തറ അനിൽ എന്നിവർ സംസാരിച്ചു . ഫൗണ്ടേഷൻ ചെയർമാൻ എ.എസ്. ഇക്ബാൽ അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ ആഴാവീട് സ്വാഗതം ആശംസിച്ചു. ജി. വാസുദേവൻ നന്ദി പറഞ്ഞു. തൊഴിൽ സമാശ്വാസ ഫണ്ടായി പങ്കെടുത്ത 160 പേർക്കും 500 രൂപ വീതം ബാങ്ക് വഴി ലഭിക്കും