കൊല്ലം: വാട്ടർ അതോറിറ്റി കൊല്ലം പി.എച്ച് ഡിവിഷനിലെ ജല ജീവൻ മിഷൻ പ്രവൃത്തികൾ സൂപ്പർവൈസ് ചെയ്യുന്നതിന് ടി.ടെക് / ബി.ഇ സിവിൽ എൻജിനിയിറിംഗ് യോഗ്യതയുള്ളവരുടെ ഒഴിവ്. സ്ട്രക്ച്ചറൽ എൻജിനിയറിംഗ് / എൻവയോൺമെന്റൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം, ജല വിതരണ മേഖലയിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അഭിമുഖം 11 രാവിലെ 10ന് കൊല്ലം ജലഭവനിലെ പി.എച്ച് ഡിവിഷൻ ഓഫീസിൽ നടക്കും.