apply

കൊല്ലം: സം​സ്ഥാ​ന എ​യ്​ഡ്‌​സ് കൺ​ട്രോൾ സൊ​സൈ​റ്റി​യു​ടെ പ​രി​ധി​യി​ലു​ള്ള ലാ​സ് സു​ര​ക്ഷ എം.എ​സ്.എം പ്രോ​ജ​ക്ടി​ലേ​ക്ക് പ്രോ​ജ​ക്​റ്റ് കൗൺ​സി​ലർ, മോ​ണി​റ്റ​റിംഗ് ആൻ​ഡ് ഇ​വാ​ലു​വേ​ഷൻ​-​കം​-​അ​ക്കൗ​ണ്ടന്റ് ത​സ്​തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രോ​ജ​ക്ട് കൗൺ​സി​ലർ ത​സ്​തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​ത​- എം.എ സൈ​ക്കോ​ള​ജി/ എം.എ​സ്.ഡ​ബ്ല്യു ഒ​പ്പം ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ശ​മ്പ​ളം 12000 രൂപയും യാ​ത്രാ​ബ​ത്ത​യും.
മോ​ണി​റ്റ​റിംഗ് ആൻ​ഡ് ഇ​വാ​ലു​വേ​ഷൻ​-​കം​-​അ​ക്കൗ​ണ്ടന്റ് ത​സ്​തി​ക​യു​ടെ യോ​ഗ്യ​ത - എം. കോ​മും ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ശ​മ്പ​ളം 12000 രൂ​പ​യും യാ​ത്രാ​ബ​ത്ത​യും. വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ lovelandmsm@gmail.com എന്ന ഇ​-​മെ​യിൽ ഐ​ഡി​യി​ലേ​ക്ക് 10ന് വൈ​കിട്ട് 5ന് മു​മ്പ് അ​യ​ക്ക​ണം. ജി​ല്ല​യി​ലു​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. ഫോൺ: 0474 2790606, 9447712668.