 
കൊല്ലം : ലിംഗസമത്വത്തിലൂടെ അതിജീവനത്തിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തി വനിതാദിനത്തിൽ കേരളാബാങ്ക് എംപ്ലായീസ് ഫെഡറേഷൻ (കെ.ബി.ഇ.എഫ് -ബി.ഇ.എഫ്.ഐ) കൊല്ലം ജില്ല വനിതാസബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ബാങ്ക് കൊല്ലം സി.പി.സിക്ക് മുമ്പിൽ നടത്തിയ സെമിനാർ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. വനിതാസബ് കമ്മിറ്റി കൺവീനർ സുരുചി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി.സ്മിത, കെ.അജിതകുമാരി, കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.വേണുഗോപാൽ എന്നിവർ സംസാരിച്ചു.