
കൊല്ലം: സംസ്ഥാന സഹകരണ ബാങ്കിന്റെ ബി ദി നമ്പർ വൺ ക്യാമ്പയിനിന്റെ ഭാഗമായി കേരളാ ബാങ്ക് കൊല്ലം സി.പി.സിയുടെ ആഭിമുഖ്യത്തിൽ എൻ.എസ് സഹകരണ ആശുപത്രി അങ്കണത്തിൽ കാസ ഡെപ്പോസിറ്റ് മൊബിലൈസേഷൻ ക്യാമ്പയിനും കസ്റ്റമർ മീറ്റും സംഘടിപ്പിച്ചു.
എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റും മുൻ എം.പിയുമായ പി. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കേരളാ ബാങ്ക് എക്സി. ഡയറക്ടർ അഡ്വ. ജി. ലാലു അദ്ധ്യക്ഷനായി. എൻ.എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള, കേരളാ ബാങ്ക് ഏരിയാ മാനേജർ ജി. കൃഷ്ണകുമാർ, ബാങ്ക് സീനിയർ മാനേജർ കെ.വി. സ്മിത, മാനേജർ എം. വേണുഗോപാൽ, എൻ.എസ് സഹകരണ ആശുപത്രി സെക്രട്ടറി പി. ഷിബു എന്നിവർ സംസാരിച്ചു. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. രവി സ്വാഗതവും അസി. മാനേജർ കെ. മണിലാൽ നന്ദിയും പറഞ്ഞു.