iti
ഓച്ചിറ ഗവ. ഐ. ടി. ഐയിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാചാരണം ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഗവ. ഐ. ടി. ഐ ഓച്ചിറയിൽ ട്രെയിനീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചാരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ എം. മായ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. സി, എസ്.ടി കരിയർ ഗൈഡൻസ് സെന്റർ നാഷണൽ സബ് റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ എസ്‌. പി .നിത്യ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ പി.എസ്. സാജു, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ സി.എസ്.സുഭാഷ് , ഇന്ദിരാ സെജി, എ.ഷമീറ, ലിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ട്രെയിനീസ് കൗൺസിൽ വനിതാ പ്രധിനിധി ജെ.അഞ്ജന സ്വാഗതവും കൗൺസിൽ അംഗം എൽ. അഖില നന്ദിയും പറഞ്ഞു.