 
കൊല്ലം : നാഷണൽ സർവീസ് സ്കീമിന്റെയും ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെയും സഹകരണത്തോടെ ശ്രീ നാരായണ വനിതാകോളേജിൽ വിദ്യാർത്ഥികൾക്കായി ബാഡ്മിന്റൺ മത്സരംസംഘടിപ്പിച്ചു. തുടർന്ന് നടന്ന വനിതാദിനാഘോഷം കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ ജെ. തറയിലിന്റെ അദ്ധ്യക്ഷതയിൽ കൊല്ലം അസി. കളക്ടർ ഡോ.അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്തു. ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ അസി. ഡയറക്ടർ സുധാ നമ്പൂതിരി സ്വാഗതം എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ നന്ദിയും പറഞ്ഞു.
വനിതകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് അനിലാകുമാരി ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ ക്വസ് മത്സരത്തിലും അദ്ധ്യാപകൻ ഡോ.ഗിരീഷ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ബാഡ്മിന്റൺ മത്സരത്തിലും വിജയികളായവർക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോന ജി. കൃഷ്ണൻ, വോളന്റിയേഴ്സായ അശ്വിത,ദേവി ഗംഗ, ഗാഥ, ആർച്ച, ഗയ്റ്റി, ദേവകി എന്നിവർ നേതൃത്വം നൽകി.