ചവറ: സി.പി.ഐ പടിഞ്ഞാറ്റക്കര ഒന്നാം വാർഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. കേരള മഹിളാ സംഘം ചവറ മണ്ഡലം സെക്രട്ടറി രാധിക ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം
കെ. വി.അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂനുസ് കുഞ്ഞ്, ഹസീബ, ഷീജ, ഉണ്ണി താമരാൽ, അരുൺ ചാമ്പക്കടവ്, ഷാനവാസ്, മോനിഷ് എന്നിവർ പങ്കെടുത്തു.
സി.പി.ഐ പടിഞ്ഞാറ്റക്കര ഒന്നാം വാർഡ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് കേരള മഹിളാ സംഘം ചവറ മണ്ഡലം സെക്രട്ടറി രാധിക ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു