 
കൊല്ലം : ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം പ്രൊഫസർ ഡോ.കവിത രവി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീവിശാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.എസ്.സീത, പ്രൊഫ.അപർണാ അജീഷ്, പ്രൊഫ.ശാലിനി എസ്.നായർ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.അനിതാശങ്കർ സ്വാഗതവും കോളേജ് യൂണിയൻ വൈസ് ചെയർമാൻ എസ്.ഫാത്തിമ നന്ദിയും പറഞ്ഞു.