 
അഞ്ചൽ : ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നു. സ്‌കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ഷി ഷി ഷാഹും (6 ഡാൻ ബ്ലാക് ബെൽറ്റ്, ജപ്പാൻ), സാൻ പൈ ഷഹാന (2 ഡാൻ ബ്ലാക് ബെൽറ്റ്, ജപ്പാൻ) എന്നിവർ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി കരാട്ടെ പരിശീലനം നൽകി. സ്‌കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ എം.എസ്. ബിനിൽകുമാർ എന്നിവർ വനിതാദിന സന്ദേശം നൽകി. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.