1-

കൊല്ലം: വികസനോന്മുഖ റിപ്പോർട്ടിംഗ് ഉൾപ്പടെയുള്ള മാദ്ധ്യമപ്രവർത്തനത്തിൽ പുതുതലമുറയെ കൂടുതൽ താത്പര്യമുള്ളവരാക്കണമെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. നവസാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ പത്രവായനമറക്കുന്ന യുവതലമുറയെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച മാദ്ധ്യമ ശില്പശാല കടപ്പാക്കട സീ പേൾ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഐ.ബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അദ്ധ്യക്ഷനായി.

വിവിധ വിഷയങ്ങളിൽ കൊവിഡ് 19 സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെ​റ്റെൽ, നിരൂപകനും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. പി. കെ. രാജശേഖരൻ, കേരള സ്റ്റെസ്റ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് മുൻ എം.ഡി പ്രൊഫ. ഡി. അരവിന്ദാക്ഷൻ, നബാർഡ് എ.ജി.എം ടി. കെ. പ്രേംകുമാർ എന്നിവർ ക്ളാസുകൾ നയിച്ചു. പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ എൻ. ദേവൻ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ നവീൻ ശ്രീജിത്ത് നന്ദിയും പറഞ്ഞു.