പുനലൂർ: ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ഗ്ലോക്കോമ നിർണയ ക്യാമ്പും നടക്കും. നാളെ രാവിലെ 10മുതൽ ഉച്ചക്ക് 1 വരെയാണ് ക്യാമ്പ്. വിമുക്ത ഭടന്മാർക്കുള്ള കേന്ദ്ര സർക്കാരിന്റെ ഇ.സി.എച്ച്.എസ് ചികിത്സയും ബി.എസ്.എൻ.എൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള നേത്ര ചികിത്സ സൗകര്യങ്ങൾക്ക് പുറമെ വിവിധങ്ങളായ കാഷ്ലെസ് ഇൻഷ്വറൻസ് പദ്ധതി പ്രകാരമുളള ചികിത്സാ സൗകര്യവും ആശുപത്രിയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.ഡോക്ടർമാരായ ബി.ശങ്കർ, ചന്ദമൗലി, നവ്യസഖറിയ, ആദിത്യ ശങ്കർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.