 
കരുനാഗപ്പള്ളി : വള്ളിക്കാവ് അക്ഷയ ഇ - കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ ആശാവർക്കർമാർക്കുള്ള രണ്ടാംഘട്ട കമ്പ്യൂട്ടർ പരിശീലനത്തിന് തുടക്കമായി. വള്ളിക്കാവ് വിജയവീഥി സെന്ററിലാണ് പരിശീലനം. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. നഹാസ്, ഗീത തമ്പി എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ നാൽപ്പതോളം ആശാവർക്കർമാർക്ക് ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, ഓൺലൈൻ ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ളാസുകൾ നടന്നു.