anusmaranam-
മതേതര കലാസാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പൻ അനുസ്മരണവും കാവ്യ സദസും ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : മതേതര കലാസാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട തടാക തീരത്തുവച്ച് സഹോദരൻ അയ്യപ്പൻ അനുസ്മരണവും കാവ്യ സദസും സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് പി.ടി. വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശാസ്താംകോട്ട ഭാസ് ആമുഖ പ്രഭാഷണം നടത്തി. സുഗതൻകാരുവേലിൽ, പുനവൂർ സജീവ്, ജി.ആനന്ദൻ, ഡോണി ജി. വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്നു നടന്ന കവിയരങ്ങിൽ എം. സങ്, സി.കെ. സുനിൽ ശൂരനാട്, ഉണ്ണി പുത്തൂർ, അമ്പലപ്പുറം രാമചന്ദ്രൻ, ഗുരുകുലംശശി, വയലിത്തറ രവി, അഷ്ടമൻ സാഹിതി, കെ.എൻ.കുറുപ്പ്, വിദ്യാവിജയകുമാർ, നെല്ലിക്കുന്നം ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. ശാസ്താംകോട്ട ഭാസ് സ്വാഗതവും സി.കെ. സുനിൽ നന്ദിയും പറഞ്ഞു.