ശാസ്താംകോട്ട: ലോക വനിതാദിനത്തിൽ ശാസ്താംകോട്ട കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ നിന്ന് വിരമിച്ച കുന്നത്തൂർ സ്വദേശികളായ വനിതാ അദ്ധ്യാപകരെ പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ ആദരിച്ചു. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി കർണാട്ടിക് സംഗീതജ്ഞയും തിരുവനന്തപുരം ഗവ.വനിതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സി. ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.സ്മിത സുമിത്രൻ അദ്ധ്യക്ഷത വഹിച്ചു. പുതിയതായി നിർമ്മിച്ച റൂമുകളുടെ താക്കോൽ ദാനവും പുതിയ ലിഫ്റ്റിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം ഡയറക്ടർ ജോർജ്ജ് ചെറിയാൻ നിർവഹിച്ചു. തുടർന്ന് ആശുപത്രി ചെയർമാനും ചീഫ് കാർഡിയോ തെറാപ്പിക് സർജനുമായ ഡോ. സുമിത്രൻ, ഡോ.രാഘവൻ, പ്രൊഫ. മഹേശ്വരിയമ്മ, ടി .ആർ. രാജശ്രീ, പ്രൊഫ. ചന്ദ്രമതി എന്നിവർ സംസാരിച്ചു. പത്മാവതി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ അവതരിപ്പിച്ച ആദരവ് പരിപാടിയോടെ സമാപിച്ച ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് സുബി നന്ദി പറഞ്ഞു.