intuc-

കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പ് തൊഴലാളികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും, മിനിമം വേതനം 600 രൂപയാക്കണമെന്നും, പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ നൽകണമെന്നും, സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആയിരം തൊഴിലുറപ്പ് കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി നിൽപ്പ് സമരം നടത്തി.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ജില്ലാതല ഉദ്ഘാടനം മുഖത്തലയിൽ നിവഹിച്ചു. ജ്യോതിഷ് അദ്ധ്യക്ഷനായി. ചിറ്റുമല നാസർ, മൈലക്കാട് സുനിൽ, തടത്തിൽ സലിം, കൃഷ്ണവേണി, വി. ഫിലിപ്പ്, പനയം സജീവ്, കുന്നിക്കോട് ഷാജഹാൻ, സുഗതകുമാരി ശങ്കരനാരായണപിള്ള, ഒ.ബി. രാജേഷ്, വൈ. ഷാജഹാൻ എന്നിവർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.