കൊട്ടാരക്കര: യുക്രയിനിലെ സുമിയിൽ കോളേജ് ഹോസ്റ്റലിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളുടെ
വീടുകൾ തഹസീൽദാറും സംഘവും സന്ദർശിച്ചു. കലയപുരം വില്ലേജിൽ ബഥേൽ ഹൗസിൽ രാജുതോമസിന്റെ മകൾ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി കെസിയ രാജു,കുളക്കട വില്ലേജിൽ പൈനുംമൂട് കുഴിവിള വീട്ടിൽ ബിജു ജോയിയുടെ മകൾ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഹന്ന റെയ്ച്ചൽ ബിജു എന്നിവരുടെ വീടുകളാണ് തഹസീൽദാർ പി.ശുഭൻ, ഡെപ്യുട്ടി തഹസീൽദാർ രാമദാസ്, വില്ലേജ് ഓഫീസർമാരായ പി.ജയദേവൻ, ബാബുരാജൻ, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.റ്റി.ഇന്ദുകുമാർ ,ബ്ളോക്കു മെമ്പർ എൻ. മോഹനൻ എന്നിവർ സന്ദർശിച്ചത്. കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും വിദ്യാർത്ഥികളെ അടിയന്തരമായി സുമിയിൽ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കുടുംബാംഗങ്ങൾ യാതൊരുതരത്തിലും വിഷമിക്കേണ്ടെന്നും തഹസീൽദാർ പി.ശുഭൻ അറിയിച്ചു.