
കൊല്ലം : കൊറ്റങ്കര ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം നടപ്പാക്കിയ പ്രദർശന തോട്ടത്തിലെ വിളവെടുപ്പ് കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ് ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശൻ, കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വിനിതകുമാരി, പഞ്ചായത്ത് അംഗങ്ങളായ മജീനാഷാനിർ, ബിന്ദു ശ്രീകുമാർ, കൃഷി ഓഫീസർ പി.സുബാഷ്, കൃഷി ഉദ്യോഗസ്ഥരായ ടി. ബാബുക്കുട്ടൻ, എ.ഷൈജമോൾ, എസ്.കാവ്യ. ഭാരതീയ പ്രകൃതി കൃഷി പദ്ധതി കോ - ഓർഡിനേറ്റർ ജി. ലിംസൺ, ലോക്കൽ റിസോഴ്സ് പേഴ്സൺ സുനിൽകുമാർ, എഫ്. ഐ.ജി. പ്രസിഡന്റ് ഡി. മോഹനൻപിള്ള, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മോഹനൻപിള്ളയുടെ 40 സെന്റിലെ പച്ചക്കറിയാണ് വിളവെടുത്തത്. ഇതുൾപ്പെടെ 18 പ്രദർശന തോട്ടങ്ങളാണ് പദ്ധതി പ്രകാരം കൊറ്റങ്കര പഞ്ചായത്തിൽ നടപ്പാക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യാൻ ഫാർമാർ ഇന്ററസ്റ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.