 
പുനലൂർ: ലോക വനിതാദിനത്തോടനുബന്ധിച്ച് പുനലൂർ ജനമൈത്രി പൊലീസും തെന്മല പൊലീസും എസ്.പി.സി കേഡറ്റുകളും ചേർന്ന് വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു. വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപിക എം.സുജ, കൊട്ടാരക്കര വനിതാ സെല്ലിലെ എസ്.ഐ.സുശീലാമ്മ, ജനമൈത്രീ സുരക്ഷാ സമിതി അംഗം വത്സല തുടങ്ങിയവർക്ക് പുറമെ തെന്മല പൊലീസ് സ്റ്റേഷനിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച വനിതാ സി.പി.ഒമാർ, വനിത പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി , സുഗതൻ,വനിതാ ആരോഗ്യപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവരെയാണ് ആദരിച്ചത്. പുനലൂരിൽ ജനമൈത്രി പൊലീസ് സി.ആർ.ഒ പി.അനിൽകുമാർ, ഐക്കര ബാബു, ഡേവിഡ്സൺ പങ്കെടുത്തു. തെന്മലയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി, സുഗതൻ, തെന്മല എസ്.ഐ.സുബിൻ തങ്കച്ചൻ, പഞ്ചായത്ത് അംഗം നാഗരാജൻ തുടങ്ങിയവർ പങ്കെടുത്തു.