 
ഓച്ചിറ: തീപിടുത്തത്തിൽ കട കത്തി നശിച്ച കാർ പാലസ് ഉടമക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഓച്ചിറയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി.
ഓച്ചിറ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ തുക കൈമാറി. പ്രസിഡന്റ് എൻ.ഇ സലാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ നേതാക്കളും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് ട്രഷറർ എസ്.ആർ .ഡിങ്കു നന്ദി പറഞ്ഞു.