 
കൊല്ലം : ശ്രീനാരായണ കോളേജിൽ സംസ്ഥാന യുവജനക്ഷേമ ബോർഡും നാഷണൽ സർവ്വീസ് സ്കീമും വുമൺ സ്റ്റഡീസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ സെമിനാറും മുതിർന്ന വനിതാ അദ്ധ്യാപകരെ ആദരിക്കലും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യപ്രഭാഷണം നടത്തി. മലയാള വിഭാഗം അസി.പ്രൊഫ. ഡോ. എൻ. ശ്രീജ ആമുഖ പ്രഭാഷണം നടത്തി.
അദ്ധ്യാപകരായ പ്രൊഫ. ഡോ. വി.എൽ പുഷ്പ, പ്രൊഫ. ഡോ. എസ്. ജയശ്രീ, പ്രൊഫ. ഡോ. പി.ജി. ശശികല, ഡോ. ബി.ടി. സുലേഖ, ഡോ.എസ്.ജീഷ തുടങ്ങിയവരെ ആദരിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.വിദ്യ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എസ്.ബിന്ദു, വുമൺ സ്‌റ്റഡീസ് കൺവിനർ ഡോ. ആർ. വി. സൗമ്യ, സ്‌റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. പി. അപർണ്ണ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് എൻ.എസ്.എസ് വോളന്റിയർമാർ നഗരത്തിന്റെ വിവിധയിടങ്ങളിൽ 'പെണ്ണിനൊരു ആമുഖം' എന്ന തെരുവ് നാടകം അവതരിപ്പിച്ചു. അഡ്വ. എൻ. ഷബീർ സ്വാഗതവും എസ്. പ്രസാദ് നന്ദിയും പറഞ്ഞു.