 
കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിൽ വനിതാദിനാഘോഷവും ബോധവത്കരണ സെമിനാറും നടന്നു. പ്രിൻസിപ്പൽ സിനി അദ്ധ്യക്ഷത വഹിച്ച സമ്മേളനം കരുനാഗപ്പള്ളി എസ്.ഐ. ധന്യ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ .സുശീലൻ , യൂണിയൻ സെക്രട്ടറിയും കോളേജ് മാനേജരുമായ എ. സോമരാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിന് കാർത്തിക രാജ് മോഹൻ നേതൃത്വം നല്കി. സ്റ്റുഡന്റ് കോഡിനേറ്റമാരായ ലക്ഷ്മിയും അനുഗ്രഹയും സ്വാഗതവും നന്ദിയും പറഞ്ഞു.