കൊല്ലം: ബൈപ്പാസിൽ കടവൂർ മങ്ങാട് പാലത്തിൽ നിന്ന് കായലിൽ ചാടിയ വൃദ്ധനെ രക്ഷപ്പെടുത്തി. തട്ടാർകോണം സ്വദേശിയെയാണ് പൊലീസും അഗ്‌നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്.

റേഷൻകട നടത്തുന്ന വൃദ്ധൻ ഇന്നലെ രാത്രി 9.45 ഓടെ ബൈക്ക് ബൈപ്പാസിലെ കടവൂർ മങ്ങാട് പാലത്തിൽ വച്ച ശേഷം നടക്കുന്നതിനിടയിൽ താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും കടപ്പാക്കടയിൽ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ വൃദ്ധനെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.