mayyanadu

കൊല്ലം: മയ്യനാട് റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മയ്യനാട് ചെട്ടിയാർ ബിൽഡിംഗിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുൻ ധനകാര്യ മന്ത്രി സി.വി. പത്മരാജൻ നിർവഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ സഹകരണ മേഖലയിലെ വലിയ പ്രസ്ഥാനമായി മയ്യനാട് റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മാറാനായെന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ. അഴകേശൻ അദ്ധ്യക്ഷനായി. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ലോക്കർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ ആദ്യ ഡിപ്പോസിറ്റ് ഏറ്റുവാങ്ങി. സെക്രട്ടറി ആർ. ഷീജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് രജിസ്ട്രാർ മോഹനൻ പോറ്റി, അസിസ്റ്റന്റ് രജിസ്ട്രാർ വിജയകുമാർ, അഡ്വ. എ. ഷാനവാസ് ഖാൻ, അഡ്വ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, എം. നാസർ, ആർ.എസ്. അബിൻ, മയ്യനാട് സുനിൽ, ഡെൻസിൽ ജോസഫ്, കിടങ്ങിൽ സുധീർ, സുരേന്ദ്രൻ, ജി. അജിത്ത്, പി. ലിസ്റ്റൺ, ബി. ശങ്കരനാരായണപിള്ള, വിപിൻ വിക്രം, എസ്.ആർ. ഗംഗ, പ്രീത രാജേഷ് എന്നിവർ സംസാരിച്ചു.