 
കൊല്ലം: റവന്യു മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങി മണിക്കൂറുകൾക്കകം സാമൂഹ്യ വിരുദ്ധർ പത്തനാപുരം പുന്നല വില്ലേജിന്റെ ഹൈടെക് ഓഫീസിന്റെ ശിലാഫലകം തകർത്തു. ഭിത്തിയിൽ പതിപ്പിച്ചിരുന്ന പുതിയ ശിലാഫലകം ആയുധം ഉപയോഗിച്ച് കുത്തി ഇളക്കുകയായിരുന്നു. രാവിലെ ജീവനക്കാർ എത്തിയപ്പോൾ ഫലകം നിലത്ത് കിടക്കുന്നതാണ് കണ്ടത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഫലകത്തിൽ ചില പ്രദേശിക രാഷ്ട്രീയ നേതാക്കളുടെ പേര് ഉൾപ്പെടുത്തിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ സംഭവം രാക്ഷ്ട്രീയ പ്രേരിതമാണോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായി. പത്തനാപുരം പൊലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി കാമറ ഉൾപ്പെടെ പരിശോധിച്ച് അന്വഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.