solar

കൊല്ലം: പുരപ്പുറങ്ങളിൽ സബ്‌സിഡിയോട് കൂടി സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബിയുടെ 'സൗര' പദ്ധതിയിൽ അംഗമാകുന്നതിനായി ഇന്നും നാളെയും എല്ലാ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗജന്യ സ്പോട്ട് രജിസ്‌ട്രേഷൻ നടത്തും.
താത്പര്യമുള്ളവർ 13 അക്ക കൺസ്യൂമർ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവയുമായി നേരിട്ടെത്തണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.