colage-
കരുനാഗപ്പള്ളി കോളേജ് ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ,​ പി.വി. പോച്ചയിൽ നാസറിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങുന്നു

കൊല്ലം : വനിതാദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജിൽ 'ലഹരി പ്ളസ് വാഹനം സമം മരണം' എന്ന വിഷയത്തിൽ റോഡ് നിയമങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും കരുനാഗപ്പള്ളി വിമുക്തി മിഷൻ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.പി.വി.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. മുഖ്യാതിഥിയായ പോച്ചയിൽ നാസർ കുട്ടികൾക്കുള്ള പുസ്തകവിതരണം നടത്തി. പ്രിവന്റീവ് ഓഫീസർ പി.എൽ.വിജിലാൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപു സംസാരിച്ചു.