പരവൂർ: നെടുങ്ങോലം തൊടിയിൽ ഭദ്രകാളി ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയും ചിത്തിര ഉത്സവവും നാളെ ആരംഭിച്ച് 20 ന് സമാപിക്കും.11 ന് വൈകിട്ട് 5.30 നും 6.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. തുടർന്ന് അറുനാഴി പായസവും ലളിത സഹസ്ര നാമാർച്ചനയും നടക്കും.12 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30 ന് നീരാഞ്ജനം, 13ന് വൈകിട്ട് 5.30 ന് ലഘുസുദർശന ഹോമം, 14 ന് വൈകിട്ട് 5.30 ന് മഹാസുദർശന ഹോമം, 15 ന് വൈകിട്ട് 5.30 ന് വിഗ്രഹ ശുദ്ധീകരണം, ജലാധിവാസം, 16 ന് രാവിലെ 5.30 ന് ഭാഗ്യസൂക്ത ജപം, ഐക്യമത്യ സൂക്തജപം,17 ന് വിശേഷാൽ പൂജകൾ, 18 ന് 12 ന് പ്രതിഷ്ഠാകർമ്മം, 2 ന് അന്നദാനം, വൈകിട്ട് 6.45 ന് ചന്ദ്രപൊങ്കാല, 8 ന് പേയൂട്ട്, 19 ന് വൈകിട്ട് 6 ന് പടുക്ക സമർപ്പണം, 20 ന് രാവിലെ 10 ന് പഞ്ചവിംശതി കലശപൂജ, വൈകിട്ട് 5 ന് ദേശപ്രദിക്ഷണം, തൃക്കൊടിയിറക്ക്, ആറാട്ട് എന്നിവ നടക്കും.