തേവലക്കര : ചവറയുടെ ജനകീയ എം.എൽ.എ ആയിരുന്ന എൻ.വിജയൻപിള്ളയെ വിവിധ രാഷ്ടീയ പാർട്ടികളുടെയും സാംസ്ക്കാരിക സംഘടനയുടെയും നേതൃത്വത്തിൽ അനുസ്മരിച്ചു. ചരമ ദിനമായ ചൊവ്വാഴ്ച രാവിലെ 8 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. രാത്രി 9 ന് സി.പി.എം ചവറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബസ് സ്റ്റാൻഡിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി ജെ.ജോയി സ്വാഗതം പറഞ്ഞു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്‌തു.
നാട്ടിലെ പ്രിയങ്കരനായ നേതാവായിരുന്നു എൻ.വിജയൻപിള്ള. അദ്ദേഹത്തിന്റെ മരണ ശേഷം സുജിത്ത് വിജയൻപിള്ളയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് വിവിധ രംഗങ്ങളിൽ പിതാവിന്റെ വികസനേട്ടം ഒന്നും കൊണ്ട് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ. വരദരാജൻ, ജില്ലാ എക്സ് ക്യുട്ടിവ് അംഗം ജി. മുരളീധരൻ , സുരേഷ് ബാബു, രാജമ്മ ഭാസ്ക്കരൻ, വിജയൻ പിള്ളയുടെ ഭാര്യ മുതലായവർ പങ്കെടുത്തു.