
ഇരവിപുരം: തോട്ടുംമുഖത്ത് (സ്നേഹ നഗർ -27 എ) എൻ. കരുണാകരൻ (കരുണ ഹോട്ടൽ ആൻഡ് ബേക്കറി, പോളയത്തോട്, കൊല്ലം, 98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്താദേവി. മക്കൾ: എസ്. സുജാത, എസ്. സെമീന (റിട്ട. എസ്.ബി.ഐ), കെ. അനിൽ കുമാർ (റിട്ട. ഇൻകം ടാക്സ്), എസ്. വസന്തകുമാരി, കെ. ഹരിലാൽ (റിട്ട. ഇന്ത്യൻ നേവി), ഡോ. എസ്. ഷീല (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസം), എസ്. ശ്രീജ. മരുമക്കൾ: പി.വി. ഷാജി (ബിസിനസ്), കെ. രത്നാകരൻ (റിട്ട. ബ്രാഞ്ച് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), എസ്. മാധുരി, കെ. ശ്രീകല, ഡോ. എസ്. സത്യൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം, സി.പി.എം എ.കെ.ജി ബ്രാഞ്ച് സെക്രട്ടറി), തമ്പിരാജൻ (ബിസിനസ്). സഞ്ചയനം 13ന് രാവിലെ 10.30ന്.